Thursday, March 1, 2012

മുളയിലേ നുള്ളിയത് !

വിപ്ളവാത്മകമായ ഒരു നീക്കത്തെ മുളയിലേ നുള്ളിയത്
ഒരു ഉദ്യോഗസ്ഥയുടെ അധികാര ഗർവ്വാണോ അതോ നമ്മുടെ
രാഷ്ട്രീയത്തിലെ ചില നിഗൂഡ ശക്തികളുടെ ഭയമാണോ
എന്നു മാത്രമേ അറിയുവാനുള്ളു. തീർച്ചയായും ഒരു
സാധാരണക്കാരനു ഇലക്ഷൻ അപ്രാപ്യമായിരിക്കുന്നു.

പ്രസ്ഥാനങ്ങളുടെ മുന ഒടിക്കുന്നതിൽ രാഷ്ട്രീയക്കാർക്കു
ള്ള വൈദഗ്ദ്ധ്യം ഇവിടെ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണു.

എന്റെ അനുഭവം ഇങ്ങിനെയാണു. നാമ നിർദ്ദേശ പത്രിക
ഞാൻ കഴിഞ്ഞ ആഴ്ച വാങ്ങി പൂരിപ്പിക്കുകയും ഒപ്പം
ഉണ്ടായിരുന്ന എല്ലാ നിർദ്ദേശങ്ങളും പാലിച്ച് അതു
സമർപ്പിക്കുകയും ചെയ്തു. സമർപ്പിച്ചപ്പോൾ ഒരു പാട്
ആലോചിച്ച് അവിടെ ഉണ്ടായിരുന്ന ഓഫീസർ പറഞ്ഞത്
കോട്ടയം താലൂക്ക് ഓഫീസറുടെ ഒരു സർട്ടിഫിക്കറ്റ്
ഞാൻ കോട്ടയത്തെ വോട്ടർ ആണു എന്നു തെളിയിക്കുന്നതിനു
ആവശ്യമുണ്ടെന്നു പറഞ്ഞു. ഇതു ഫോമിൽ ഇല്ലല്ലോ എന്നു
ഞാൻ പറഞ്ഞപ്പോൾ അതൊന്നും ഞങ്ങൾക്കറിയണ്ട,
ഇവിടങ്ങനെ നിർദ്ദേശമുണ്ടെന്നായിരുന്നു ഉപദേശം.

അതിനു ഒരു മെമ്മൊ നല്കാം, നാളെ സ്ക്രൂട്ടിനിക്ക്
വരുമ്പോൾ ഹാജരാക്കിയാൽ മതി എന്നു അദ്ദേഹം പറയുകയും
ചെയ്തു. സ്ക്രൂട്ടിനി സമയത്ത് സ്ഥാനാർത്ഥി ഹാജരായില്ലെങ്കിലും
കുഴപ്പമില്ല എന്നും പറഞ്ഞിരുന്നു. ഇതൊന്നും ഒരു പ്രോസ്പെക്റ്റസിലോ രേഖയിലോ ഇല്ല എന്നും ഓർക്കണം.

മെമ്മോയിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. വോട്ടേ
ഴ്സ് ലിസ്റ്റിൽ പേരു വരുന്ന ഭാഗത്തിന്റെ സർട്ടിഫൈഡ് കോ
പ്പി നാമനിർദ്ദേശ പത്രികയ്ക്കൊപ്പം നല്കിയീട്ടില്ലായെ
ങ്കിൽ ആയത് റിട്ടേണിംഗ് ഓഫീസർക്ക് സ്ക്രൂട്ടിനി സമയത്ത്
നല്കാം.

അങ്ങനെ ഉള്ള വിവരങ്ങൾ നാമ നിർദ്ദേശ പത്രിക സമർപ്പി
ക്കുന്നതിനുള്ള നിർദ്ദേശങ്ങളായി നല്കുന്നില്ല എന്ന പ്രാഥമിക അനീതി മറന്ന് ഞാൻ കഷ്ട്പ്പെട്ട് അന്നു തന്നെ കോട്ട
യം തലൂക്ക് ഓഫ്ഫീസിൽ നിന്ന് സംഗതി ഒപ്പിച്ചു വച്ചു.
ഇതു ഞാൻ യഥാസമയം അതായത് റിട്ടേണിംഗ് ഓഫീസർ
അനൂപ് ജേക്കബ് എന്ന അപരന്റെ പത്രിക സൂക്ഷ്മ പരിശോ
ധന നടത്തിക്കൊണ്ടിരുന്ന സമയത് തന്നെ ഹാജരാക്കി.
എന്നാൽ അവർ ചേർന്ന് ഒരു അപഹസിച്ച ചിരിയോടെ
താങ്കളുടെ പത്രിക തള്ളി എന്ന് അറിയിക്കുകയായിരുന്നു.

എനിക്കു ഉത്തരവിന്റെ കോപ്പി നല്കണം എന്നു
ആവശ്യപ്പെട്ടു, നല്കാ
മെന്നു മറുപടി കിട്ടി. കോപ്പിയിൽ എന്റെ കൈവശത്തിലിരു
ന്ന് വിറയ്ക്കുന്ന വോട്ടേഴ്സ് ലിസ്റ്റിന്റെ പകർപ്പ് ലഭിച്ചില്ല എന്ന് കാരണം രേഖപ്പെടുത്തിയിരിക്കുന്നത് കണ്ട്
ഞാൻ ഞെട്ടിപ്പോയി. ഇതേ സമയം അവർ അനൂപ് എന്ന്
പേരിട്ട അപരന്റെ പത്രികയും തള്ളി. ഉടനെ പത്രക്കാർ ഇരച്ചു
കയറുകയായി. അനൂപിന്റെ അപരൻ നല്കിയ സത്യവാങ്മൂലം
ശരിയായിരുന്നില്ല, അത് തള്ളിയതിൽ യാതൊരു അസ്വാഭാവിക
തയും ഉണ്ടായിരുന്നില്ല, എന്നാൽ ഇയാളുടെ അനുയായികൾ
(ഒരു സ്വതന്ത്രനു ഇത്രയേറെ അനുയായികളോ?) കയറി
ആ റിട്ടേണിംഗ് ഓഫീസർക്കിട്ട് തല്ലിയില്ല എന്നേയുള്ളൂ.

ഉടനെ രശ്മിയോട് ഒരു മാധ്യമ പ്രവർത്തക വിവരങ്ങൾ
അന്വേഷിച്ചു. കാര്യങ്ങൾ ആവേശപൂർവ്വം
വിശദീകരിക്കുന്നതിനിടയിൽ മറ്റാരോ നിങ്ങൾ
ആ അനൂപിന്റെ ആളാണോ, അയാൾക്ക് വേണ്ടി
യാണൊ ഈ പറയുന്നത്, എന്നു ചോദിച്ചു. ഉടൻ തന്നെ
വന്നു രശ്മിയുടെ മറുപടി ‘അത്തരം വൃത്തികെട്ട ആൾക്കാ
രുടെ കാര്യമല്ല’ പറയുന്നത് എന്നു പറഞ്ഞു. അത് ഉടൻ
തന്നെ റിപ്പോർട്ടർ ചാനലിൽ വാർത്തയായി, ഫേസ്ബുക്ക്
കൂട്ടായ്മ ഇടതു പക്ഷ പ്രവർത്തകരെ അധിക്ഷേപിച്ചു
എന്നോ മറ്റോ.

അനീതി അനുഭവിച്ചത് ഞാനായിട്ടും രാഷ്ട്രീയത്തിലെ
വൃത്തികെട്ട കളികളിൽ ഒന്നായ അപരൻ വാർത്തകളിൽ
നിറയുകയും ഈയുള്ളവൻ അവഗണിക്കപ്പെടുകയും ചെയ്തു.
എന്നാൽ ഞാൻ വെറുതെയിരുന്നില്ല, സംഭവം അപ്പോൾ തന്നെ
ലഭിച്ച ബുക്കിന്റെ പേപ്പറിൽ എഴുതി, പരാതിയാക്കി ജില്ലാ
കളക്ടർക്ക് നല്കി. കൂടാതെ ചീഫ് ഇലക്ടറൽ ഓഫീസർ തിരുവനന്ത
പുരത്തിനും നല്കി. അവയ്ക്കൊക്കെ രസീതുക ഉം സൂക്ഷി
ച്ചു. സമയവും ഞാൻ ഹാജരാക്കിയ രെഖകളുടെ പകർപ്പും
അപ്പോൾ തന്നെ കളക്ടർക്ക് നല്കുക വഴി ഞാൻ അവിടെ
യഥാസമയം ഉണ്ടായിരുന്നു എന്നതിനും എന്റെ കൈവശം
രേഖകൾ ഉണ്ടായിരുന്നു എന്നും അവരെ ബോധ്യപ്പെടുത്തി.

നിസ്സാര കാര്യങ്ങൾക്ക് ഒരിക്കലും പത്രിക തള്ളരുത് എന്ന്
റൂൾ ഉള്ള കാര്യം അവരെ ഞാൻ ബോധ്യപ്പെടുത്തി. കളക്ടർ
അപ്പോൾ തന്നെ പരാതി അന്വേഷണ ഉത്തരവു നല്കി
റിട്ടേണീംഗ് ഓഫീസറുടെ ഓഫീസിലേക്ക് അയച്ചു.

ഇത്രയും കാര്യങ്ങളുടെ പകർപ്പുകൾ ഞാൻ ആല്ബത്തിൽ
ചേർക്കുന്നു. ഈ സർട്ടിഫൈഡ് കോപ്പി മുൻപൊക്കെ ക
മ്പ്യൂട്ടർ സംവിധനം ഇല്ലാതിരുന്ന കാലത്ത് അനിവാര്യമായിരുന്നു, ഞാൻ ഒരു വോട്ടർ ആണോ എന്നു അറിയുവാൻ. എന്നാൽ
ഇന്നു മേശപ്പുറത്തിരിക്കുന്ന കമ്പ്യുട്ടറിൽ ഒരു ക്ലിക്ക് ചെയ്താൽ അതു ശരിയോ എന്ന അറിയുവാൻ സാധിക്കും,
അത് ഒരു നിസ്സാര കാര്യം മാത്രം.

എന്തായാലും പത്രിക തള്ളി. അനൂപ് ജേക്കബ്ബിന്റെ
വിജയത്തിനായി കടുത്ത യു ഡി എഫ് പക്ഷപാതികളെ
ഓഫീസർമാരായി നിയോഗിച്ചു കൊണ്ടാണു യുഡി എഫ്
ശ്രമിക്കുന്നത് എന്നു വ്യക്തം. ഇനി ഇതിനെതിരെ പരാതി
പ്പെടുന്നതിനു റിസൾട്ട് വരുന്നതു വരെ കാക്കണം. എന്റെ
കൈവശമുള്ള രേഖകൾ ഉപയോഗിച്ച് ഇലക്ഷൻ ഫലം
വിജയകരമായ രീതിയിൽ എനിക്ക് ചലഞ്ച് ചെയ്യുവാൻ
സാധിക്കുമെന്നുറപ്പ്. യഥാ സമയം യുക്തമായ
തീരുമാനം എടുക്കുക തന്നെ ചെയ്യും.

ഇത്രയേറെ ശക്തമായ ജനാധിപത്യ സംവിധാന
ങളുള്ള ഈ രാജ്യത്ത് ഈ കേരളത്തിൽ ഇതാണു
നടക്കുന്നതെങ്കിൽ മറ്റു സംസ്ഥാനങ്ങളിൽ
എന്തായിരിക്കും നടക്കുന്നത്? ഇലക്ഷൻ എന്നത്
പാവപ്പെട്ടവനു അപ്രാപ്യമായ ഒരു മേഖലയായി
തീർന്നു കഴിഞ്ഞു. രാഷ്ട്രീയത്തിനു മുകളിലേക്ക്
ഒരു തലയും ഉയരരുത് എന്നും പുതിയ ചലനങ്ങളെ
തങ്ങൾ നിയന്ത്രിക്കുക തന്നെ ചെയ്യുമെന്നും
രാഷ്ട്രീയക്കാർ തെളിയിച്ചു കൊണ്ടിരിക്കുന്നു.

ചുരുക്കത്തിൽ എന്റെ പരാജയം സമ്മതിക്കുന്നു,
ഇത് എന്റേത് മാത്രമല്ല, ജനങ്ങളുടെ പരാജയം
കൂടിയാണു.

7 comments:

ajith nair said...

ഇത്തരം ശക്തികളെ തുരത്താന്‍ നമ്മള്‍ മുന്നോട്ടു വന്നെ മതിയാകും!!! അധികാരത്തിന്റെ ഗെരവിനുമുന്നില്‍ തളര്‍ന്നു പോകരുത് നമ്മള്‍!!!,മുന്നോട് വച്ച കാലുകള്‍ മുന്നോട്ടു തന്നെ !!! ജയ് ഹിന്ദ്‌ !!!

Always Rei... said...

ഇപ്പോള്‍ ഞാന്‍ ഈ സമരത്തിന്റെ വ്യാപ്തി തിരിച്ചറിയുന്നു... മലയാളി തന്റെ കൂടെ ഉള്ള ശത്രുവിനെ മനസ്സിലാക്കാന്‍ പ്രാപ്തം ആവട്ടെ എന്നിട്ടല്ലേ അയല്‍പക്കത്തെ ജലമോഷ്ടക്കളുടെ ശത്രുതയുടെ കഥകള്‍ക്ക് പിന്നാലെ പോകേണ്ടു.... രാഷ്ട്രീയ പിന്‍ബലം ഇല്ലാതെ സാദാരണ ജനങ്ങള്‍ക്കും ഒരു തിരഞ്ഞെടുപ്പിന് മത്സരിക്കാന്‍ പറ്റുന്ന ഒരു കാലം എന്നുണ്ടാവും??? അപരന്മാരോ ഡമ്മികളോ അല്ലാതെ യഥാര്‍ത്ഥത്തില്‍ ഉള്ള സ്വതന്ത്രസ്ഥാനാര്‍ത്തിക്കു മത്സരിക്കാന്‍ ആവുന്ന കാലം വിദൂരെ ആണോ???

നമ്മുടെ നാടെന്ന് ഉണരും???

Unknown said...

പൊതുരംഗത്തേക്ക് ഇറങ്ങുമ്പോഴാണ് ഇത്തരം നഗ്നസത്യങ്ങള്‍ അറിയാനാകുക. ഇനി എന്തെല്ലാ അറിയാനിരിക്കുന്നു. ഫേസ്ബുക്ക് വഴിയായാലും സമൂഹത്തെ നേര്‍വഴിനയിക്കണമെന്ന ആത്മാര്‍ത്ഥവിചാരമുള്ളവര്‍ ഉണ്ടായാല്‍ ഇതെല്ലാം ഒരു നാള്‍ തിരുത്തപ്പെടും. പിന്നോട്ടു വക്കണ്ട മുന്നോട്ട് തന്നെ. പിന്നെ ഈ അപരന്‍ ഇലക്ഷന്‍ തുടങ്ങിയ കാലം മുതല്‍ ഉള്ളതാ അതില്‍ അതിശയിക്കാന്‍ ഒന്നുമേയില്ല

രവി said...

ഇതാണ് ഒരു വക്കീലായിട്ടുകൂടി അങ്ങയുടെ അനുഭവമെങ്കില്‍ എന്തായിരിക്കും ഒരു സാധാരക്കാരന്‍ മത്സരിക്കുവാന്‍ ഇറങ്ങിയാലുള്ളസ്ഥിതി. കഴിയുമെങ്കില്‍ ഇപ്പോള്‍തന്നെ ഹൈക്കൊടാ‍ാതിയില്‍ ഒരു റിട്ട് നല്‍കുക എന്തായാ‍ലും ഇറങ്ങിയില്ലെ? എല്ലാവിധ ആശംസകളും.

അബ്ദുൽ കെബീർ said...

നേരിന്റെ വഴി എന്നും ഇങ്ങനെ തന്നെയായിരിക്കും. മത്സര രംഗത്തു തന്നെ സജീവമാണെങ്കിൽ ഇവർ എന്തും ചെയ്യാൻ മടിക്കില്ല. തെമ്മാടികൾ ഭരിക്കുന്ന നാട്ടിൽ അവരുടെ ചെരുപ്പു നക്കാൻ മത്സരിക്കുന്ന ബ്യൂറോക്രാറ്റുകൾ.പക്ഷെ ഇവരെ വെറുതെ വിടരുത്..നീതി ലഭിക്കാൻ അവസാന നിമിഷം വരേയും സമരം ചെയ്യുക.

saab... said...

ഇത്രയും പക്ഷപാതപരമായുള്ള ഒരു കാര്യം സംഭവിച്ചിട്ടു താന്കള്‍ എന്ത് കൊണ്ട് ഒരു പത്രപ്രസ്താവന നടത്തുവാന്‍ ശ്രമിക്കുന്നില്ല...എന്ത് കൊണ്ട് ഒരു ഹര്‍ജി ഹൈകോടതിയില്‍ കൊടുക്കുവാന്‍ ശ്രമിക്കുന്നില്ല..ഇത് ജനാധിപത്യത്തിന്റെ കറുത്ത മുഖം (എല്ലാവര്ക്കും അറിയാവുന്നതാണ് എങ്കിലും )സാധാരണക്കാരന്റെ ശ്രദ്ധയില്‍ കൊണ്ട വരാന്‍ ഉള്ള ഒരു അവസരം ആക്കിയെടുക്കുകയാണ് വേണ്ടത്‌ ...അധികാരം കയ്യിളില്ലെന്കിലും സദാരനക്കാരനും എന്തെങ്കിലും ചെയ്യാന്‍ ഈ നാട്ടില്‍ സാധിക്കും എന്ന് തെളിയിച് കൊടുക്കണം..അതിനു ആയിരനഗല്‍ നിങ്ങള്ക്ക് പിന്തുണയുമായി ഉണ്ടാകും ...

mundol said...

രാഷ്ട്രീയക്കാരനും ഉദ്യോഗസ്ഥനും പരസ്പര സേവനമാണ് മുഖ്യ അജണ്ട. ജന സേവനത്തിനു അവിടെ സ്ഥാനം എന്നും ഉണ്ടായിട്ടില്ല. മുന്‍ കാലങ്ങളില്‍ ജനം നേരിടുന്ന ഇത്തരം നീതി നിഷേദങ്ങള്‍ പുറത്തു കൊണ്ട് വരാന്‍ മാധ്യമങ്ങളും നീതി ലഭ്യമാക്കാന്‍ അവസാന അത്താണിയായ കോടതിയും സാധാരണക്കാരന് ആശ്വാസ മായിരുന്നുവെങ്കില്‍ ഇന്നത്തെ സ്ഥിതി രാഷ്ട്രീയ ഉദ്യോഗസ്ഥ മാധ്യമ ജഡീശ്യറി എന്നത് ഒറ്റക്കെട്ടാണ്. പ്രതികരിക്കാനും പ്രതിഷേ ദിക്കാനും പോരാട്ട വീര്യം നഷ്ട്ടപ്പെട്ടിട്ടില്ലാത്ത താങ്കളെ പോലുള്ളവര്‍ മുന്നിട്ടിരങ്ങേണ്ടത് കാല ഘട്ടത്തിന്റെ ആവശ്യമാണ്‌. ഇപ്പോഴുണ്ടായ പോലുള്ള തടസ്സം സൃഷ്ട്ടി ക്കലുകളും പാരകളും തെളിയിക്കുന്നത് താങ്കളുടെ ഉദ്യമം ശരിയായിരുന്നു എന്ന് തന്നെയാണ്. പതറാതെ മുന്നേറുക ഐക്കര... ആയിരങ്ങള്‍ നിങ്ങളോടൊപ്പം ഉണ്ടാകും...എല്ലാ ഭാവുകങ്ങളും നേരുന്നു. ജയ് ഹിന്ദ്‌.